മരട്: രണ്ടു മാസമായിമാങ്കായിൽസ്കൂൾ ഗ്രൗണ്ടിൽ നടന്ന കെ.അംബുജാക്ഷൻ ഫുട്ബാൾഅക്കാഡമിയുടെ(കാഫാ) സമ്മർ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു.സമാപന സമ്മേളനവുംസമ്മാനദാനവും നടന്നു. ക്യാമ്പിൽ നിന്നും റിലയൻസ് ക്യാമ്പിൽ ഇടം നേടിയ നിഹാൽ ഇക്ബാൽ,സ്റ്റേറ്റ് ഗേൾസ് സെലക്ഷൻക്യാമ്പിൽ എത്തിയ ആരതികൃഷ്ണ,അയർലണ്ടിൽ പരിശീലനത്തിന് അർഹത നേടിയ അഭിനവ് ചന്ദ്രൻ,സംസ്ഥാനാന്തരപരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ടവിഷ്ണു.ടി.എസ്.എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.