special
വിരണ്ടോടിയ പോത്തിനെ പിടിച്ച് കെട്ടിയ നിലയിൽ

മൂവാറ്റുപുഴ: കശാപ്പിനായി കൊണ്ടുവന്ന് കെട്ടിയിട്ടിരുന്ന വലിയ പോത്ത് കയറുപൊട്ടിച്ച് വിരണ്ടോടിയത് മൂവാറ്റുപുഴ നഗരത്തിൽ പരിഭ്രാന്തി പരത്തി. തിരക്കേറിയ മാർക്കറ്റ് റോഡിൽ പോത്ത് ഭീതിവിതച്ചു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. സ്കൂൾ തുറക്കലും പെരുന്നാളും പ്രമാണിച്ച് മാർക്കറ്റ് റോഡിൽ വൻ തിരക്കായിരുന്നു. ഇതിനിടെയാണ് കീച്ചേരിപ്പടിഭാഗത്തു നിന്ന് പോത്ത് റോഡിലൂടെ തലങ്ങും വിലങ്ങും ഓടിയത്. പോത്തിന്റ വരവ് കണ്ട് ആളുകൾ ഭയചകിതരായി ഓടിമാറി. വാഹനങ്ങളും ആളുകളും വഴിമാറിക്കൊടുത്തതിനാൽ അനിഷ്ട സംഭവമുണ്ടായില്ല. ഒടുവിൽ ചുമട്ടുതൊഴിലാളികൾ ചേർന്ന് എവറസ്റ്റ് കവലയിൽ വച്ച് പോത്തിനെ പിടിച്ചുകെട്ടിയതോടെയാണ് രംഗം ശാന്തമായത്.