കൊച്ചി: നഗരത്തിൽ വിൽപ്പനയ്‌ക്കെത്തിച്ച ആറ് എം.ഡി.എം.കെലഹരി ഗുളികകളും 15ഗ്രാം കഞ്ചാവുമായി വെണ്ണല സ്വദേശിയായ റിച്ചു.വി. ജോളിയെ എക്‌സൈസ് പിടികൂടി. ആവശ്യക്കാർക്ക് പറയുന്ന സ്ഥലത്ത് എത്തിച്ചു കൊടുക്കുന്നതാണ് ഇയാളുടെ രീതി. എക്‌സൈസ് സംഘം ആവശ്യക്കാരനെന്ന വ്യാജേന റിച്ചുവിനെ മഞ്ഞുമ്മൽ ഭാഗത്തേക്ക് വിളിച്ചു വരുത്തി പിടികൂടുകയായിരുന്നു. ഒരു എം.ഡി.എം.കെ ഗുളിക 2000 രൂപയ്‌ക്കാണ് വിറ്റിരുന്നത്. ഗോവയിൽ നിന്നാണ് ലഹരി വസ്തുക്കൾ വാങ്ങുന്നത്. ലഹരി വസ്തുക്കൽ കടത്തിക്കൊണ്ട് വന്ന ഡ്യൂക്ക് ബൈക്കും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. എക്സൈസ് ഇൻസ്പെക്ടർ എം.മഹേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ കെ. കെ. അരുൺ, സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ്, അനീഷ്, സമൽ, ജിജോയ്, വുമൺ സിവിൽ എക്സൈസ് ഓഫീസർ സൗമ്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.