youth-congress-
വൈദ്യുതി മുടക്കത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഞാറക്കലിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഞാറക്കൽ കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിക്കുന്നു

വൈപ്പിൻ: ഞാറക്കൽ പ്രദേശത്തെ വോൾട്ടേജ് ക്ഷാമം , നിത്യേനയുള്ള വൈദ്യുതി മുടക്കം എന്നിവയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഞാറക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞാറക്കൽ കെ.എസ്.ഇ.ബി അസി. എൻജിനീയറെ ഓഫീസിൽ തടഞ്ഞുവെച്ചു. സമരത്തിന് പ്രൈജു ഫ്രാൻസിസ്, അനീഷ് എ പി , സനീഷ് എം പി , നിഷിൽ പി.ജെ, ജിസ് ചാർലി, രോഹിത് കെ.എം, അഡ്വ. ഉണ്ണിക്കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.