വൈപ്പിൻ: എളങ്കുന്നപ്പുഴ സ്‌നേഹതീരം റസിഡൻസ് അസോസിയേഷൻ ഏഴാം വാർഷികത്തോടനുബന്ധിച്ച് സി.സി.ടി.വി കാമറയുടെ ഉദ്ഘാടനവും സ്‌കോളർഷിപ്പ് വിതരണവും ഞാറക്കൽ സി.ഐ സജിൻ ശശി നിർവഹിച്ചു. റസിഡൻസ് അപ്പെക്‌സ് കൗൺസിൽ പ്രസിഡന്റ് അനിൽ പ്ലാവിയൻസ്, സ്‌നേഹതീരം പ്രസിഡന്റ് സി.എ. സാബു, സെക്രട്ടറി സിമി മനോജ് എന്നിവർ പ്രസംഗിച്ചു.