trophy
ടൂർണമെന്റിലെ വിജയികൾക്ക് ട്രോഫി സമ്മാനിക്കുന്നു

പെരുമ്പാവൂർ: ഡി.വൈ.എഫ്.ഐയുടെ ആഭിമുഖ്യത്തിൽ വേങ്ങൂരിൽ നടന്ന ചെളിയിൽ ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു.16 ടീമുകൾ പങ്കെടുത്തു. ഫൈനൽ മത്സരത്തിൽ റാമ്പോ ക്രാരിയേലിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ എൻ.എം.സി കല്ലുളി തോൽപ്പിച്ച് കിരീടമണിഞ്ഞു. വിജയികൾക്ക് ട്രോഫിയും കാഷ് പ്രൈസും ടെൽക്ക് ചെയർമാൻ എൻ.സി. മോഹനൻ സമ്മാനിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി നിഖിൽ സാബു രണ്ടാം സ്ഥാനക്കാർക്ക് കാഷ് പ്രൈസും ട്രോഫിയും നൽകി അനുമോദിച്ചു. സമ്മാനദാന ചടങ്ങിൽ മേഖലാ സെക്രട്ടറി ജോർജ് ജോയി അദ്ധ്യക്ഷനായിരുന്നു. വേങ്ങൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എ. ഷാജി, പഞ്ചായത്തംഗം സാബു കെ വർഗീസ്, സുധീഷ് ബാലൻ, ബ്രാഞ്ച് സെക്രട്ടറി കെ.ടി. ഭാസി എന്നിവർ പങ്കെടുത്തു.