ldf-
എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രാജി വെക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് അംഗങ്ങൾ നടത്തിയ ധർണ

വൈപ്പിൻ: എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് മൂന്നുകോടി രൂപ നഷ്ടപ്പെടുത്തിയ സംഭവത്തിൽ പ്രസിഡന്റ് കെ.കെ. ഉണ്ണിക്കൃഷ്ണൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. ഫണ്ട് വിനിയോഗത്തിൽ അനാസ്ഥ കാട്ടിയ അസി. എൻജിനീയർക്കെതിരെ നടപടിയെടുക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. സി.കെ. രാധാകൃഷ്ണൻ, എ.കെ ശശി, എം.പി പ്രശോഭ്, പി.ജെ. കുശൻ, പി.എ. ബോസ് എന്നിവർ പ്രസംഗിച്ചു.