വൈപ്പിൻ: സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തികരിച്ച അണിയൽ നെടുങ്ങാട് റോഡിന്റെയും മുരിക്കുംപാടം ബെൽബോ ജംഗ്ഷൻ ബീച്ച് റോഡിന്റെയും ഉദ്ഘാടനം ഇന്ന് എസ്. ശർമ്മ എം.എൽ.എ നിർവഹിക്കും. നിലവിൽ ഉണ്ടായ റോഡ് ഉയർത്തി ഉന്നതനിലവാരത്തിലുള്ള ബി എം ബി സി ടാറിംഗ് നടത്തി. രാത്രികാലങ്ങളിലെ സുരക്ഷിത യാത്രയ്ക്കുള്ള റിഫ്‌ളക്ടറുകറും സ്ഥാപിച്ചു. അണിയൽ റോഡിനു 273 ലക്ഷം രൂപയും മുരിക്കുംപാടം റോഡിന് 99 ലക്ഷം രൂപയുമാണ് ചെലവായത്. രാവിലെ 10 ന് ബെൽബോ ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് നാലിന് നെടുങ്ങാട് തച്ചേഴത്ത് പറമ്പിൽ നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ഷിബു അദ്ധ്യക്ഷത വഹിക്കും. രണ്ട് ചടങ്ങിലും പൊതുമരാമത്ത് അസി. എൻജിനീയർ ജോസ് സെബാസ്റ്റ്യൻ റിപ്പോർട്ട് അവതരിപ്പിക്കും.