ആലുവ: മുസ്ലിം സർവീസ് സൊസൈറ്റി ആലുവ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർസംഗമം നടത്തി. യൂണിറ്റ് പ്രസിഡന്റ് മാലിക് പാത്തല അദ്ധ്യക്ഷത വഹിച്ചു. ഇസ്മായിൽ ഹസ്‌നി റംസാൻ സന്ദേശം നൽകി. സെക്രട്ടറി ഹസൻ, മുൻ എം.എൽ.എ. എ.എം. യൂസഫ്, പ്രൊഫ. നൂറുദീൻ, സലിം, അബൂബക്കർ, പി.എം. മൂസക്കുട്ടി, പി.എ. ഹംസക്കോയ, കെ.എസ്. അലിയാർ, ഡോ. റഷീദ്, ഷാജഹാൻ എന്നിവർ സംസാരിച്ചു.