anusmaranam
കെ.ജെ. ഡൊമിനിക്ക് അനുസ്മരണ സമ്മേളനത്തിൽ സി.പി.ഐ. ജില്ല സെക്രട്ടറി പി. രാജു സംസാരിക്കുന്നു

ആലുവ: അന്തരിച്ച എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ.ജെ. ഡൊമിനിക്ക് ജനകീയനായ തൊഴിലാളി നേതാവായിരുന്നുവെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി പി. രാജു പറഞ്ഞു. ആലുവയിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളി കക്ഷിരാഷ്ട്രീയമില്ലാതെ വ്യക്തിപരമായ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാൻ ഡൊമിനിക്കിന് എന്നും കഴിഞ്ഞിരുന്നുവെന്ന് അൻവർ സാദത്ത് എം.എൽ.എ. അനുസ്മരിച്ചു. സി.പി.ഐ. ആലുവ മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ജി.സി.ഡി.എ ചെയർമാൻ വി. സലീം, നവകുമാരൻ, എം.ഒ. ജോൺ, ജി.ടി.എൻ സീനിയർ ജനറൽ മാനേജർ കെ. രാജഗോപാൽ, എ.ഐ.ബി.എ സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി മാത്യു ജോർജ്, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് നസീർ ബാബു, ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡന്റ് ആനന്ദ് ജോർജ്, ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് കെ.ജി. ഹരിദാസ്, ബി.എം.എസ്. നേതാവ് ജയപ്രകാശ്, ഷംസു, പി.എം. സഹീർ, ജി. വിജയൻ, സോമൻ എന്നിവർ സംസാരിച്ചു.