കൊച്ചി: ഭാരത് ധർമ്മ ജനസേന എറണാകുളം നിയോജക മണ്ഡലം വാർഷിക സംഗമം 16 ഞായറാഴ്ച 3 ന് അയ്യപ്പൻകാവ് ടാറ്റാ ഓയിൽ മിൽസ് വർക്കേഴ്‌സ് യൂണിയൻ ഹാളിൽ ചേരും. ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത്, ശ്രീനാരായണ വൈദിക സമിതി സംസ്ഥാന കമ്മിറ്റി ജോയിന്റ് സെക്രട്ടറി വൈക്കം ശ്രീകുമാർ എന്നിവർ സംസാരിക്കും.
എസ്.എൻ.ഡി.പി യോഗം പച്ചാളം ശാഖ വനിതാ സംഘം വൈസ് പ്രസിഡന്റ് വി.കെ. പങ്കജാക്ഷി ക്യാഷ് അവാർഡുകൾ വിതരണം ചെയ്യും. മണ്ഡലം ജനറൽ സെക്രട്ടറി എം.ബി. ജയപ്പൂർ സ്വാഗതവും സെക്രട്ടറി വിജയൻ നെരിശാന്തറ നന്ദിയും പറയും.