sankarakurup
മഹാകവി ജിയുടെ നൂറ്റിപ്പതിനെട്ടാം ജന്മദിനത്തോട് അനുബന്ധിച്ച് ജി. ശങ്കരക്കുറുപ്പ് സ്മാരക സമിതിയുടെ യോഗത്തിൽ ഡോ. കെ.എസ്. രാധാകൃഷ്ണൻ പ്രസംഗിക്കുന്നു. ഇ.എൻ. നന്ദകുമാർ, ഡോ. എം.സി. ദിലീപ്കുമാർ, എം. രാമചന്ദ്രൻ, സി. രാധാകൃഷ്ണൻ തുടങ്ങിയവർ സമീപം

കൊച്ചി : സാഹിത്യരംഗത്ത് മലയാളിയുടെ യശസുയർത്തിയ ജി. ശങ്കരക്കുറുപ്പിന്റെ സ്മാരകം എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന് സി. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. ജി. ശങ്കരക്കുറുപ്പ് സ്മാരക സമിതിയുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാകവി ജിയുടെ നൂറ്റിപ്പതിനെട്ടാം ജന്മദിനത്തോട് അനുബന്ധിച്ചാണ് സ്മാരകസമിതി യോഗം ചേർന്നത്.

ഓരോ ബഡ്‌ജറ്റിലും കൊച്ചി നഗരസഭ പണം നീക്കി വയ്ക്കുന്നതല്ലാതെ ഇന്നേവരെ സ്മാരക നിർമ്മാണം ആരംഭിച്ചിട്ടില്ലെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഡോ.കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു. സ്മാരകത്തിനായി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ചുണ്ടായിരുന്ന തർക്കങ്ങൾ നീങ്ങിയെന്ന് നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.ബി. സാബു പറഞ്ഞു. സ്മാരക സമിതി ജനറൽ സെക്രട്ടറി ഇ.എൻ. നന്ദകുമാർ ആമുഖ പ്രഭാഷണം നടത്തി.

എം. രാമചന്ദ്രൻ, ജി.കെ. പിള്ള തെക്കേടത്ത്, കെ.വി. സുഗതൻ, ഷാജി ജോർജ്, പി.വി. അതികായൻ, കെ. രാമചന്ദ്രൻ, പി. രാമചന്ദ്രൻ, എൽ. ഗോപകുമാർ, കെ.വി.പി. കൃഷ്ണകുമാർ, കെ.വി. സാബു, കാവാലം അനിൽ, ഡോ. ഗോപിനാഥ് പനങ്ങാട്, മാത്യു ആന്റണി, ആർ. ഗോപാലകൃഷ്ണൻ, ശ്രീമൂലനഗരം മോഹനൻ, ശ്രീകുമാരി രാമചന്ദ്രൻ, ഡോ. എം.സി. ദിലീപ്കുമാർ, ടി. സതീശൻ, ജയചന്ദ്രൻ സി.ഐ.സി.സി, എൻ. അനിൽകുമാർ, പി.ജെ. എബ്രഹാം, പി. ശിവശങ്കർ തുടങ്ങിയവർ പങ്കെടുത്തു.