മൂവാറ്റുപുഴ: മാറാടി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ മാറാടി പഞ്ചായത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വിവിധ മേഖലകളിൽ വിജയം നേടിയ മാറാടി സ്വദേശികളെ ആദരിച്ചു. നൂറ് ശതമാനം വിജയം നേടിയ ഈസ്റ്റ് മാറാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌ക്കൂളിന് പ്രത്യേക പുരസ്‌കാരം നൽകി. ബാങ്കിന്റെ പ്രവർത്തന പരിധിയിലുള്ള അഞ്ച് സ്‌കൂളുകൾക്ക് ധനസഹായവും നൽകി. കൺസ്യൂമർഫെഡ് വൈസ് ചെയർമാൻ പി എം ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.വൈ. മനോജ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ സി.സി. ജോയി, പ്രസാദ് കുഞ്ഞുമോൻ, സിനി ബിൻസൻ, ഷൈനി മുരളി, കെ.കെ. വിജയൻ, സണ്ണി തകരേലിൽ, കെ.ടി. രാജേഷ്, മനു മോഹൻ, ഷീല ജയൻ, പഞ്ചായത്ത് അംഗം ബാബു തട്ടാർകുന്നേൽ, തേജസ് ജോൺ, മാറാടി പഞ്ചായത്ത് വനിതാ സഹകരണസംഘം പ്രസിഡന്റ് ലീല കുര്യൻ എന്നിവർ സംസാരിച്ചു. കുട്ടി കൾക്കായി സമീർ സിദ്ദിഖി ക്ലാസെടുത്തു.