അങ്കമാലി: ചരിത്ര ലൈബ്രറിയുടെ പഠനോത്സവം 2019 ചരിത്ര നഗറിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് ചെയർപേഴ്സൺ സിൽവി ബൈജു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ജോസഫ് പാറേക്കാട്ടിൽ, എം.എം. ജയ്സൺ, പഞ്ചായത്തംഗം ടി.ടി. പൗലോസ്, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം കെ.കെ. സുരേഷ്, താലൂക്ക് കൗൺസിൽ അംഗം കെ.പി. രാജൻ, എം.വി. മോഹനൻ, വി.വി. വിശ്വനാഥൻ, പി.വി. ജോയി, ലൈബ്രറി സെക്രട്ടറി വി.എൻ. വിശ്വംഭരൻ, വനിതാവേദി സെക്രട്ടറി ഉഷ മോഹനൻ, മേരി ഫ്രാൻസിസ്, ഷേർളി സാജു, ഷാന്റി പോളി എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ 50 വിദ്യാർത്ഥികൾക്ക് മെമന്റോ നൽകി. പുതുതായി ബാലവാടിയിലേക്ക് എത്തുന്ന കുട്ടികൾക്കും ബാലവാടിയിൽ നിന്ന് സ്ക്കൂളിലേക്ക് പോകുന്ന കുട്ടികൾക്കും ഉൾപ്പെടെ 500 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.