കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ.എം.എ) സംഘടിപ്പിക്കുന്ന രണ്ടാമത് സി.എസ്.ആർ കോൺക്ലെവും അവാർഡ് നിശയും ജൂലായ് അഞ്ചിന് ലേ മെറിഡിയൻ കൺവൻഷൻ സെന്ററിൽ നടക്കും.

കെ.എം.എ വാർഷിക അവാർഡ് നിശയും നടക്കും. ഇൻ ഹൗസ് മാഗസിൻ, നൂതന മാനുഫാക്ചറിംഗ് പദ്ധതികൾ, നൂതനമായ എച്ച്.ആർ. പദ്ധതികൾ എന്നീ മേഖലകളിലും എക്‌സലൻസ് അവാർഡുകൾ നൽകും. കെ.എം.എ നാസ്‌കോം ഐ.ടി. അവാർഡും ചടങ്ങിൽ പ്രഖ്യാപിക്കും.

മാനേജ്‌മെന്റ് ലീഡർഷിപ്പ്, ഐ.ടി ലീഡർഷിപ്പ്, മാനേജർ ഒഫ് ദി ഇയർ, ആന്വൽ യംഗ് മാനേജേഴ്‌സ് കോണ്ടസ്റ്റ് എന്നീ അവാർഡുകളും പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.