fire
ദേശീയപാതയിൽ വാഹനം ഇടിച്ചിട്ട പോത്തിനെ അഗ്നിസുരക്ഷാസേന റോഡരികിലേക്ക് മാറ്റുന്നു

അങ്കമാലി: ദേശീയപാതയിൽ അത്താണി വി.എം.ജി ഹാളിന് മുൻവശത്ത് പോത്തിനെ അജ്ഞാത വാഹനം ഇടിച്ചുവീഴ്ത്തി. വാഹന ഗതാഗതം തടസപ്പെട്ടു. രാവിലെ ഏഴോടെയാണ് സംഭവം. അനങ്ങാൻ കഴിയാത്ത നിലയിൽ റോഡിൽ കിടന്ന പോത്തിനെ അങ്കമാലിയിൽ നിന്നെത്തിയ അഗ്‌നിസുരക്ഷാസേന പോത്തിനെ റോഡരികിലേക്കു നീക്കി. പിന്നീട് നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ സ്ഥലത്തെത്തി പോത്തിനെ തൊട്ടടുത്ത മൃഗാശുപത്രിയിൽ എത്തിച്ചു. തുടർന്ന് ഉടമയെ കണ്ടെത്തി താക്കീത് നൽകി പോത്തിനെ വിട്ടുനൽകി.