കൊച്ചി: മൂന്ന് വർഷത്തിനിടെ 27 ശതമാനം വാർഷിക വളർച്ച കൈവരിച്ച സിയറ്റ് കേരളത്തിൽ വില്‌പന വർദ്ധിപ്പിക്കാൻ പദ്ധതികൾ ആവിഷ്‌കരിച്ചതായി വിപണനവിഭാഗം വൈസ് പ്രസിഡന്റ് അനൂപ് മങ്ങശേരി പറഞ്ഞു.

കേരളത്തിൽ 1,750 സിയറ്റ് വ്യാപാരികളുണ്ട്. ഇത് 2,000 ആക്കും. ഹീറോ, ഹോണ്ട, ബജാജ്, റോയൽ എൻഫീൽഡ് തുടങ്ങിയ സിയറ്റ് ടയറുകൾ ഉപയോഗിക്കുന്നുണ്ട്. സിയറ്റ് 2018-19ൽ 11.2 ശതമാനം വളർച്ച നേടിയിരുന്നു. ചെന്നൈയിൽ പുതിയറോഡിൽ ടയർ പ്ളാന്റ് നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.