വൈപ്പിൻ: 80 വർഷമായി സഹകരണരംഗത്ത് പ്രവർത്തിച്ചുവരുന്ന ഞാറക്കൽ പെരുമ്പിള്ളി കോ ഓപ്പറേറ്റീവ് സൊസൈറ്റി പുതിയതായി ആരംഭിച്ച ഗോശ്രീ ബ്രാഞ്ചിന്റെ ഉദ്ഘാടനം പി. രാജു നിർവ്വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് പി.പി. ഗാന്ധി അദ്ധ്യക്ഷത വഹിച്ചു. എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉണ്ണിക്കൃഷ്ണൻ, ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഷിൽഡ റിബേറ, ജോയിന്റ് രജിസ്ട്രാർ ജനറൽ അബ്ദുൾ ഗഫാർ, ഫാ. ജോർജ് മംഗലത്ത്, സോന ജയരാജ്, ജോസി വൈപ്പിൻ, അഴീക്കൽ കുടുംബി മഹാജനസഭ പ്രസിഡന്റ് പി.ആർ. അശോകൻ, വിവിധ സഹകരണ ബാങ്ക് പ്രസിഡന്റുമാർ എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് ടി.ജി. ഷിബു സ്വാഗതവും സെക്രട്ടറി എ.എസ്. മിലാനി നന്ദിയും പറഞ്ഞു.