കൊച്ചി . നഗരത്തിലെ ഏറ്റവും വലിയ പാർപ്പിട മേഖലയായ പനമ്പിള്ളി നഗർ നിവാസികൾക്ക് ഇനി പ്ളാസ്റ്റിക് മാലിന്യത്തിന്റെ പേരിൽ തലവേദന വേണ്ട. ലോക പരിസ്ഥിതി ദിനമായ ഇന്നു മുതൽ ഇ ഉന്നതിയുടെ സന്നദ്ധ പപ്രവർത്തകർ വീടുകളിലെത്തി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കും. മാലിന്യം തരം തിരിച്ചു വച്ചാൽ മാത്രം മതി. ഇത് ശേഖരിക്കുന്നതിനായി രാവിലെ 6.30 മുതൽ സന്നദ്ധസേന വീട്ടിലെത്തും.
വനിത ശിശു ക്ഷേമ രംഗത്ത് പ്രവർത്തിക്കുന്ന വനിതകളുടെ കൂട്ടായ്മയാണ് ഇ ഉന്നതി . 50 സന്നദ്ധ പ്രവർത്തകരാണുള്ളത്. ഇവർ മാലിന്യം ശേഖരിച്ച് പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റുകൾക്ക് നൽകും. മാലിന്യം യഥാക്രമം കുപ്പികൾ, പാൽ കവറുകൾ, മറ്റ് കവറുകൾ, പൊട്ടിയ ബക്കറ്റ് പോലുള്ളവ എന്നിങ്ങനെ മൂന്നായാണ് തരം തിരിക്കേണ്ടത്.
എൽ.ഐ. ജി , എച്ച്. ഐ.ജി, കോളനികൾ , അപ്പാർട്ട്‌മെന്റ് എന്നിവിടങ്ങൾ പരിധിയിൽ പെടും. ഫോൺ 99466 99000