ആലുവ: പ്രവാസ ലോകത്ത് ഇന്നും തുടരുന്ന ആട് ജീവിതത്തിന്റെ നേർകാഴ്ചകളുമായി കുവൈത്തിലെ പ്രവാസി മലയാളികൾ ഒരുക്കിയ സംഗീത ആൽബം ശ്രദ്ധേയമായിനു. ദു ആ എന്ന് പേരിട്ട ആൽബം കഴിഞ്ഞ ദിവസം ചലച്ചിത്രനടൻ ബിജുക്കുട്ടൻ പ്രകാശിപ്പിച്ചു.സീരിയൽ-സിനിമാനടൻ യവനിക ഗോപാലകൃഷ്ണൻെറ മകൻ ജിനു നിർമ്മിച്ച ആൽബത്തിലെ മുഖ്യവേഷം ചെയ്തിട്ടുളളതും ജിനുവാണ്. ഒരു പ്രവാസി മലയാളിയുടെ വിവിധ വികാരങ്ങളിലൂടെയും മനോവിചാരങ്ങളിലൂടെയും കടന്നുപോകുന്നതാണ് ആൽബം. മൂന്നര മിനിറ്റ് ദൈർഘ്യം മാത്രമുള്ള ആൽബം പൂർണമായി കുവൈത്തിലാണ് ചിത്രീകരിച്ചത്. നിഷാദ് കാട്ടൂർ സംവിധാനം നിർവഹിച്ച ആൽബത്തിലെ ഗാനം ആലപിച്ചിട്ടുളളത് കണ്ണൂർ ഷെരീഫാണ്.
ചടങ്ങിൽ കവി വേണു.വി.ദേശം, കഥകളി നടൻ കലാമണ്ഡലം കേശവദേവ്, ചലച്ചിത്ര നടൻ യവനിക ഗോപാലകൃഷ്ണൻ, സഞ്ജു ഉണ്ണിത്താൻ, കൃഷ്ണപ്രസാദ്, സുൾഫിക്കർ മയൂരി, ആർ. ബാബുരാജ് തുടങ്ങിയവർ സംബന്ധിച്ചു.