പറവൂർ : കൊങ്ങോർപ്പിള്ളി എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ എട്ട് കുടുംബയൂണിറ്റുകളിലെ ഒന്നുമുതൽ പ്ളസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.എൻ. സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹൈമവതി ശിശുപാലൻ, കെ.ആർ. കുഞ്ഞുമോൻ, ടി.എൻ. ബാബു, കെ.എസ്. ശശി തുടങ്ങിയവർ സംസാരിച്ചു. ജോബി തോമസ്, വി. പി. മേനാച്ചേരി എന്നിവരുടെ നേതൃത്വത്തിൽ ക്ളാസും നടന്നു.ഇരുനൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.