പറവൂർ : വടക്കേക്കര സർവീസ് സഹകരണ ബാങ്ക് മടപ്ളാതുരുത്ത് സൗത്തിൽ നിർമ്മിച്ച ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് ആർ.കെ. സന്തോഷ് അദ്ധ്യക്ഷത വഹിക്കും. മടപ്ളാതുരുത്ത് ബ്രാഞ്ച് എസ്. ശർമ്മ എം.എൽ.എയും ഈവനിംഗ് ബ്രാഞ്ച് പി. രാജീവും മീറ്റിംഗ് ഹാൾ വി.ഡി. സതീശൻ എം.എൽ.എയും സേഫ് ലോക്കർ പി. രാജുവും ഉദ്ഘാടനം ചെയ്യും. ടി.ആർ. ബോസ്, ടി.ജി. മിനി, അബ്ദുൾ ഗഫാർ, എ.എ. സാബു, യേശുദാസ് പറപ്പിള്ളി, കെ.എം. അംബ്രോസ്, എ.ഐ. നിഷാദ്, പി.വി. പുരുഷോത്തമൻ തുടങ്ങിയവർ സംസാരിക്കും.