photo
കണ്ടൽ കാക്കാം നാളേക്കായ് എന്ന മുദ്രാവാക്യം ഉയർത്തി കണ്ടൽ തൈകൾ നടുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ. റഹീം നിർവഹിക്കുന്നു

സംസ്ഥാനതല നടീൽ ചെറായിയിൽ തുടങ്ങി
വൈപ്പിൻ: പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ കണ്ടൽ കാക്കാം നാളേക്കായ് എന്ന മുദ്രാവാക്യം ഉയർത്തി കണ്ടൽ തൈകൾ നടുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ചെറായിയിൽ കായൽതീരത്ത് ഡി.വൈ.എഫ്.ഐസംസ്ഥാന സെക്രട്ടറി എ.എ. റഹീം, സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് എന്നിവർ ചേർന്ന് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് പ്രിൻസി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.എ. അൻഷാദ്, കെ.എസ്. അരുൺകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോഷി, പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ, സി.കെ. മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു. ചെറായി പ്രദേശത്ത് 2000 കണ്ടൽ തൈകൾ നട്ട് പരിപാലിക്കുമെന്ന് മേഖലാ സെക്രട്ടറി വി.ബി. സായന്ത് അറിയിച്ചു.