പറവൂർ : പതഞ്ജലി കോളേജ് ഒഫ് യോഗയുടെ ആഭിമുഖ്യത്തിൽ യോഗാഭ്യാസ പ്രദർശനവും യോഗ അദ്ധ്യാപകരുടെ സംഗമവും നടന്നു. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ.ആർ. കുസുമൻ അദ്ധ്യക്ഷത വഹിച്ചു. പഠനോപകരണ വിതരണം ബ്ളാക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി നിർവഹിച്ചു. കോളേജ് ഏർപ്പെടുത്തിയ യോഗശ്രേഷ്ഠ പുരുസ്കാരം യോഗാചാര്യനും തൃശൂർ തൃശിവ യോഗകേന്ദ്രം ഡയറക്ടറുമായ ഗോപിനാഥിന് സമ്മാനിച്ചു. യോഗാചാര്യൻ ടി. മനോജ്, ഐ.എസ്. കുണ്ടൂർ, രവികുമാർ, മഞ്ജുനാഥ്, എം.കെ. മോഹനൻ, എൻ.എം. മാർട്ടിൻ തുടങ്ങിയവർ സംസാരിച്ചു. ഇരുപതിലധികം സെന്ററുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ യോഗ പ്രദർശനം നടത്തി.