നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വൃക്ഷത്തൈ - പച്ചക്കറി വിത്തുവിതരണം പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.ബി. ചന്ദ്രശേഖരവാര്യർ അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ ഷീന സെബാസ്റ്റ്യൻ, രാജേഷ് മഠത്തിമൂല, കെ.സി. രാജപ്പൻ, സി.എസ്. രാധാകൃഷ്ണൻ, ടി.എ. ഇബ്രാഹിം കുട്ടി, സംഗീത സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.