കൊച്ചി: ആലുവ ജലശുദ്ധീകരണ ശാലയിലെ വിശാല കൊച്ചിയിലേക്കുള്ള പ്രധാന ജലവിതരണ പൈപ്പിലെ ചോർച്ച പരിഹരിക്കുന്നപ്രവൃത്തിനടക്കുന്നതിനാൽ ആറിന് രാവിലെ ആറു മണി മുതൽ രാത്രി പത്തു മണിവരെ കൊച്ചി നഗരസഭ, ചേരാനെല്ലൂർ പഞ്ചായത്ത്, പള്ളുരുത്തി തുടങ്ങിയസ്ഥലങ്ങളിൽ കുടിവെള്ള വിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.