swathi
പെരിയാർ നീന്തിക്കടന്ന ആറ് വയസുകാരി സ്വാതി കൃഷ്ണയെ തുരുത്ത് സമന്വയ ഗ്രാമവേദി അനുമോദിക്കുന്നു

ആലുവ: പെരിയാർ നീന്തിക്കടന്ന ആറുവയസുകാരി സ്വാതി കൃഷ്ണയെ തുരുത്ത് സമന്വയ ഗ്രാമവേദി അനുമോദിച്ചു. ഗ്രാമവേദി പ്രസിഡന്റ് ടി.കെ. അലിയാർ, സെക്രട്ടറി എസ്. രാധാകൃഷ്ണൻ, പി.ജി. സുനിൽകുമാർ, ജെ.എം. നാസർ, കെ.പി. അശോകൻ, പി.കെ. സുഭാഷ്, ജയപ്രകാശ് എന്നിവർ സംസാരിച്ചു. ശിവരാത്രി മണപ്പുറത്ത് നിന്ന് അദ്വൈതാശ്രമം കടവിലേക്കാണ് സ്വാതി കൃഷ്ണ നീന്തിയത്. തുരുത്ത് ജയപ്രകാശിന്റെയും പാർവതിയുടെയും ഇളയ മകളാണ്.