കൊച്ചി : ചുമട്ടുതൊഴിലാളികൾ നടത്തി വരുന്ന സമരം കയറ്റുമതി യൂണിറ്റുകളെ പ്രതിസന്ധിയിലാക്കിയതായി കയറ്റുമതി സംഘടനകൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചരക്കുകൾ തുറമുഖത്ത് കെട്ടിക്കിടക്കുന്നത് വഴി ഭീമമായ നഷ്ടമാണ് പ്രതിദിനം സംഭവിക്കുന്നത്. വിദേശ കരാറുകൾ പാലിക്കാൻ കഴിയാതെ വന്നതോടെ ഓർഡറുകൾ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. മേയ് 31 നാണ് സമരം ആരംഭിച്ചത്.
മുൻവർഷത്തെ പോലെ ഉത്സവ അഡ്വാൻസായി പതിനയ്യായിരം രൂപ വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. എന്നാൽ വേതനം പരിശോധിച്ച് തയ്യാറാക്കിയ സ്ലാബ് അടിസ്ഥാനത്തിൽ മാത്രമെ അഡ്വാൻസ് നൽകുകയുള്ളു വെന്നാണ് വെൽഫെയർ ബോർഡിന്റെ നിലപാട്. . പണിമുടക്ക് മൂലം കരാർ പാലിക്കാൻ കഴിഞ്ഞില്ലെന്ന് വിദേശകരാറുകാരോട് പറയാൻ കഴിയില്ല. ഇറക്കുമതിക്കാർ സംസ്ഥാനം വിട്ട് മറ്റു സ്ഥിരതയുള്ള വ്യാപാര കേന്ദ്രങ്ങൾ തേടി പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്.പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി സർക്കാർ ഇടപെടണമെന്ന് ഓൾ ഇന്ത്യ സ്‌പൈസസ് എക്‌സ്പോർട്ടേഴ്‌സ് ഫോറം (എ.ഐ.എസ്.ഇ.എഫ്), കൊച്ചിൻ ചേമ്പർ ഒഫ് കൊമേഴ്‌സ്, ഇന്ത്യൻ ചേമ്പർ ഒഫ് കൊമേഴ്‌സ് എന്നീ സംഘടനകൾ ആവശ്യപ്പെട്ടു.
സമരംഹെഡ് ലോഡ് വർക്കേഴ്‌സ് വെൽഫയർ ബോർഡ് പെരുന്നാൾ അഡ്വാൻസ് നൽകാത്തതിൽ പ്രതിഷേധിച്ച്
ഏറ്റവും ദോഷകരമായി ബാധിച്ചത് സുഗന്ധവ്യഞ്ജന വ്യാപാരികളെ