അങ്കമാലി: അങ്കമാലി നഗരസഭ വൈസ് ചെയർമാൻ സജി വർഗീസ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എസ്. ഗിരീഷ് കുമാർ, ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിഅംഗം കെ.കെ. സലി എന്നിവർ രാജിവച്ചു. ഇന്നലെ രാവിലെ നഗരസഭ സെക്രട്ടറിക്കാണ് രാജിക്കത്ത് നൽകിയത്. എൽ.ഡി.എഫിലെ ധാരണ പ്രകാരമാണ് വൈസ് ചെയർമാൻ രാജിവച്ചത്. എം.എസ്.ഗിരീഷ് കുമാറാണ് അടുത്ത വൈസ് ചെയർമാൻ സ്ഥാനാർത്ഥി.
പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി കെ.കെ. സലിയെയാണ് എൽ.ഡി.എഫ് തീരുമാനിച്ചിട്ടുള്ളത്.