പെരുമ്പാവൂർ: സഹകരണ സാമൂഹ്യ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന് അന്താരാഷ്ട്ര പുരസ്‌കാര ജേതാവ് മുടക്കുഴ സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി. അവറാച്ചനെ അനുമോദിച്ചു. കുറുപ്പംപടി സെന്റ് പീറ്റർ ആൻഡ് പോൾസ് പള്ളിയിലെ ഇടവക ദിനത്തിലായിരുന്നു അനുമോദനം.വികാരി ഫാ. ജോസ് അദ്ധ്യക്ഷത വഹിച്ചു. ഫാ. തോമസ് ചെറുപറമ്പിൽ പുരസ്‌കാരം നൽകി. ഫാ. സെബാസ്റ്റ്യൻ തൂബാമറ്റത്തിൽ, ട്രസ്റ്റിമാരായ ജോസ് എൻ. പി, എം.കെ പോൾ എന്നിവർ പ്രസംഗിച്ചു