അങ്കമാലി: വടക്കെ കിടങ്ങൂർ ശ്രീനാരായണ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഇന്ന് പരിസ്ഥിതി ദിനാചരണവും പൊതുസമ്മേളനം നടക്കും. പൊതുസമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് പി.വി. ബൈജു അദ്ധ്യക്ഷത വഹിക്കും. കെ.ആർ. ബാബു പരിസ്ഥിതിസന്ദേശം നൽകും. കെ.കെ. സുരേഷ് പച്ചക്കറി കിറ്റ് വിതരണം ചെയ്യും.