ifthar
ആലുവ സേട്ട് ജുമാ മസ്ജിദ് പരിപാലന കമ്മിറ്റി ഒരുക്കിയ ഇഫ്താർ വിരുന്ന്

ആലുവ: ആലുവ സേട്ട് ജുമാ മസ്ജിദ് പള്ളിയിൽ നടന്ന ഇഫ്ത്താർ വിരുന്ന മതസൗഹാർദ്ദ സന്ദേശം വിളിച്ചോതുന്നതായി. പള്ളിയോട് ചേർന്നുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാരവാഹികൾക്കാണ് പള്ളി കമ്മിറ്റി ഇഫ്താർ ഒരുക്കിയത്. ഇഫ്താർ വിരുന്നിൽ സമീപ റസിഡൻറ്‌സ് അസോസിയേഷൻ ഭാരവാഹികൾ, സ്ഥാപന മേധാവികൾ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് വിനിൽകുമാർ, സെക്രട്ടറി ശ്രീദേവി, കമ്മിറ്റി അംഗങ്ങളായ അനിൽകുമാർ, രാമചന്ദ്രൻ, നഗരസഭ കൗൺസിലർ കെ.വി. സരള, ജി.സി.ഡി.എ ചെയർമാൻ വി. സലിം, റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ.പി. രാജീവൻ, സെക്രട്ടറി സി.വി. നായർ, മെഡിഹെവൻ ആശുപത്രി എം.ഡി ഡോ. അനീസ, പൊതുപ്രവർത്തകരായ രാജു കുംബ്ലാൻ, വിജയകൃഷ്ണൻ നായർ, വി.എ. സിയാദ് തുടങ്ങിയവർ പങ്കെടുത്തു. പള്ളി പരിപാലന കമ്മിറ്റി പ്രസിഡന്റ് മൂസ സേട്ട്, സെക്രട്ടറി പി.എ. അബ്ദുൽ സമദ്, കമ്മിറ്റി അംഗം സി.കെ. അമീർ, മുൻ പ്രസിഡന്റ് ആദം സേട്ട് എന്നിവർ നേതൃത്വം നൽകി.