കൊച്ചി: നിപ രോഗിയായ യുവാവിന്റെ നില തൃപ്തികരമാണെന്ന് കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രി അധികൃതർ അറിയിച്ചു. നിപ സ്ഥിരീകരിച്ച ഉടൻ ജില്ലാ മെഡിക്കൽ ഓഫീസർ ആവശ്യമായ ആന്റി വൈറൽ മരുന്നുകൾ എത്തിച്ചു. തുടർചികിത്സ ആരംഭിക്കുകയും ചെയ്തു. യുവാവിന്റെ പനി കുറഞ്ഞിട്ടുണ്ട്. ആരോഗ്യനിലയും മെച്ചപ്പെട്ടു.