കൊച്ചി : ചിട്ടി തട്ടിപ്പു കേസിലെ പ്രതി എടത്തല സ്വദേശി ടി.എം. അലിയുടെ (50) മുൻകൂർ ജാമ്യ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ചിട്ടിയുടെ പേരിൽ ഇയാൾ ഉൾപ്പെടെയുള്ള പ്രതികൾ 20 ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയെന്നാരോപിച്ച് ചിട്ടിയിൽ ചേർന്ന ഭാസ്കരൻ കർത്താ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
അയിഷ ബീവി, ടി.എൻ. തൻസീർ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. അഞ്ച് ലക്ഷം രൂപയുടെ നാലു നറുക്കുള്ള ചിട്ടിയിൽചേർന്ന പരാതിക്കാരനെ ഇവർ കബളിപ്പിച്ച് പണം തട്ടിയെന്ന് പൊലീസ് വ്യക്തമാക്കുന്നു.