കടവന്ത്ര : എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയിലെ ഗുരുദേവ കുടുംബയോഗം കണയന്നൂർ യൂണിയൻ കൗൺസിലർ കെ.കെ. മാധവൻ ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് ടി.എൻ. രാജീവ് അദ്ധ്യക്ഷത വഹിച്ചു.
അഡ്വ. ചന്ദ്രസേനൻ, പ്രണവം ശശി, ശാഖാ സെക്രട്ടറി കെ.കെ. പ്രകാശൻ, എ.കെ. ഗംഗാധരൻ, പി.കെ. പ്രകാശ്, എം. ഭദ്രൻ, രാജൻ, പി.എം. വത്സരാജ് എന്നിവർ പ്രസംഗിച്ചു.