കടവന്ത്ര : എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയിലെ നടരാജഗുരു കുടുംബയോഗം ടി.കെ. പത്മനാഭന്റെ വസതിയിൽ ചേർന്നു. കൺവീനർ ഒ.ജി. സഹദേവൻ അദ്ധ്യക്ഷത വഹിച്ചു.
ഭാമ പത്മനാഭൻ ദീപാർപ്പണം നടത്തി. അജിത രഘു, മട്ടലിൽ ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ, ശാഖാ സെക്രട്ടറി കെ.കെ. പ്രകാശൻ, ടി.കെ. പത്മനാഭൻ, വനിതാസംഘം സെക്രട്ടറി മിനി അജയഘോഷ്, ടി.പി. അജിത്, ശ്രീലക്ഷ്‌മി അജിത് എന്നിവർ പ്രസംഗിച്ചു.