hiby
നിപ ബാധയെ കുറിച്ച് പഠിക്കാൻ ലോകാരോഗ്യ സംഘടനയുടെ മേൽനോട്ടത്തിൽ യു.എൻ.സംഘത്തെ അയയ്‌ക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധന് നിവേദനം നൽകിയപ്പോൾ. രമ്യാ ഹരിദാസ് എം.പി സമീപം

കൊച്ചി: ഹൈബി ഈഡൻ എം.പി ഡൽഹിയിൽ കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധനുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ നിപ ബാധയെ കുറിച്ച് പഠിക്കാൻ ലോകാരോഗ്യ സംഘടനയുടെ മേൽനോട്ടത്തിൽ യു.എൻ.സംഘത്തെ അയയ്‌ക്കാൻ നടപടി സ്വീകരിക്കണമെന്ന് അഭ്യർഥിച്ചു. രമ്യ ഹരിദാസ് എം.പിയും ഹൈബിക്കൊപ്പമുണ്ടായിരുന്നു. എം.പി.മാരായ ബെന്നി ബഹ്നാൻ, ടി.എൻ. പ്രതാപൻ എന്നിവർ ഒപ്പിട്ട സംയുക്ത നിവേദനവും കൈമാറി.