കൊച്ചി: നിപ രോഗ സാഹചര്യം പരിഗണിച്ച് എറണാകുളം ജില്ലയിലെ സ്‌കൂളുകൾ തുറക്കുന്നതു സംബന്ധിച്ച് അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. നിലവിൽ സ്‌കൂൾ തുറക്കൽ നീക്കിവയ്‌ക്കേണ്ട സാഹചര്യമില്ല. ഇപ്പോഴത്തെ സ്ഥിതി പരിശോധിച്ചശേഷം വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ചേ തീരുമാനമെടുക്കൂവെന്നും മന്ത്രി പറഞ്ഞു.