കാലടി: അങ്കമാലിയിൽ റോജി എം ജോൺ എം.എൽ.എയുടെ അതിജീവന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഏഴാമത്തെ വീടിന്റെ താക്കോൽദാന കർമ്മംം നടന്നു. കാലടി റീജിയണൽ ലയൺസ് ക്ലബ്ബ് നിർമ്മിച്ച വീടിന്റെ താക്കോൽദാന കർമ്മം എം.എൽ.എ നിർവ്വഹിച്ചു. ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ ഇ.വി.വാമനകുമാർ അദ്ധ്യക്ഷത വഹിച്ചു. ലയണസ് ക്ലബ്ബ് ചെന്നൈ ഡിസ്ട്രിക്ട് ഗവർണർ ഇ.രവിചന്ദ്രൻ മുഖ്യതിഥിയായി. മലയാറ്റൂർ -നീലേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ബിബി സിബി, വൈസ്പ്രസിഡൻറ് ഷാഹിൻ കണ്ടത്തിൽ, മുൻ പ്രസിഡന്റ് അനുമോൾ ബേബി തുടങ്ങിയവർ പങ്കെടുത്തു. വറീത് മേരി ദമ്പതികൾക്കാണ് വീട് നൽകിയത്. ഇവരുടെ വിദ്യാസമ്പന്നരായ മൂന്ന് മക്കൾ അന്ധരാണ്.