cp
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എറണാകുളം വെസ്‌റ്റ് ട്രാഫിക് സ്‌റ്റേഷൻ അങ്കണത്തിൽ സിറ്റി പൊലീസ് കമ്മിഷണർ എസ്. സുരേന്ദ്രൻ വൃക്ഷത്തൈ നടുന്നു

കൊച്ചി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ കാൽലക്ഷം വൃക്ഷത്തൈകൾ നടുന്ന പദ്ധതി സിറ്റി പൊലീസ് കമ്മിഷണർ എസ്. സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. വെസ്‌റ്റ് ട്രാഫിക് സ്‌റ്റേഷൻ അങ്കണത്തിൽ കമ്മിഷണർ വൃക്ഷത്തൈ നട്ടു. ജില്ലയിലെ മറ്റ് പൊലീസ് സ്‌റ്റേഷനുകളിലെ സൗകര്യപ്രദമായ സ്ഥലങ്ങളിൽ തൈകൾ നടും. സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ പി.സി. സജീവൻ, അസി.കമ്മിഷണർ എസ്. സുരേഷ്, സ്‌പെഷ്യൽബ്രാഞ്ച് അസി. കമ്മിഷണർ എസ്.ഡി. സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.