കൊച്ചി: കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്‌ഠാ മഹോത്സവം എട്ട്, ഒമ്പത് തീയതികളിൽ നടക്കും. എട്ടിന് രാവിലെ ആറിന് മഹാഗണപതിഹോമം, വൈകിട്ട് ദേവിക്ക് കളമെഴുത്തും പാട്ടും ഗുരുതിയും, തുടർന്ന് കൊരട്ടി നാരായണക്കുറുപ്പും സംഘവും അവതരിപ്പിക്കുന്ന മുടിയേറ്റ്. ഒമ്പതിന് രാവിലെ ഒമ്പതിന് എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ദീപാർപ്പണം നടത്തും. തുടർന്ന് പൊങ്കാല സമർപ്പണം. കാരുമാത്ര ഡോ. വിജയൻ തന്ത്രി അനുഗ്രഹപ്രഭാഷണം നടത്തും. ഉച്ചയ്‌ക്ക് പ്രസാദ് ഊട്ടുമുണ്ടാകും. വൈകിട്ട് അഞ്ചിന് സർവൈശ്വര്യപൂജ, ചേന്ദമംഗലം പ്രതാപന്റെ പ്രഭാഷണം, മംഗളപൂജ തുടർന്ന് പ്രസാദ വിതരണവും നടക്കും.