മൂവാറ്റുപുഴ: പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പരിസിഥിതി ദിനാചരണം സംഘടിപ്പിച്ചു. ലൈബ്രറി അങ്കണത്തിൽ നടന്ന യോഗം മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്ക് പ്രസിഡന്റ് കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.കെ. ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി സി.കെ. ഉണ്ണി പരിസ്ഥിതിദിന സന്ദേശം നൽകി. സെക്രട്ടറി എം.എസ്. ശ്രീധരൻ , എ. പി. കുഞ്ഞ്, വി.സി. വാസുദേവൻ, എം.എൻ. കൃഷ്ണൻകുട്ടി, കെ.കെ. പുരുഷോത്തമൻ, എം.പി. രാജൻ എന്നിവർ സംസാരിച്ചു.
ലോകപരിസ്ഥിതി ദിനത്തിൽ മാറാടി ഗ്രാമപഞ്ചായത്തിലെ മഞ്ചരിപ്പടി അംഗൻവാടിയിൽ ശലഭോദ്യാന നിർമാണത്തിന് തുടക്കമായി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലതാ ശിവൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.പി. ബേബി, വാർഡ് മെബർ സാജു കുന്നപ്പിള്ളി, റെഡ് ക്രോസ് മൂവാറ്റുപുഴ താലൂക്ക് വൈസ് ചെയർമാൻ ജിമ്മി ജോസ് ടി, അംഗൻവാടി വർക്കർ ജിജി തോമസ്, എ.കെ.തങ്കമണി എന്നിവർ സംസാരിച്ചു.