മൂവാറ്റുപുഴ: കെെനിക്കരകാവ് ഭദ്രകാളി ക്ഷേത്രത്തിൽ ശുദ്ധികലശവും ഇളംകാവിൽ ദേശഗുരുതിയും ദശമൂർത്തികൾക്ക് വാർഷികപൂജയും 11ന് നടക്കും. തന്ത്രിമുഖ്യൻ പറവൂർ മനപ്പാട്ട് ഇല്ലം ജയരാജ് ഇളയത് മുഖ്യ കാർമ്മികത്വം വഹിക്കും . രാവിലെ 6ന് അഷ്ടദ്രവ്യഗണപതിഹോമം, 10ന് കലശപൂജ, 10.30 മുതൽ 12.30 വരെ നവീകരണ ശുദ്ധികലശം, രാത്രി 7 ന് ദീപാരാധന, 8ന് അത്താഴപൂജ , 9ന് ഉടവാൾ എഴുന്നള്ളിക്കൽ , 10.30ന് ദേശഗുരുതി, 11.30ന് സമാപനം. രാവിലെ 8 മുതൽ വെെകിട്ട് 5 വരെ പുരാണ പാരായണവും നടക്കും.