മൂവാറ്റുപുഴ: വിശ്വകർമ സർവീസ് സൊസൈറ്റി നടുക്കര ശാഖയുടെ വാർഷികവും കുടുംബസംഗമവും താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ. സനീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ബോർഡ് മെമ്പർ ടി.എൻ. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ജോജി ജോസ് വിദ്യാഭ്യാസ അവാർഡുദാനം നിർവഹിച്ചു. ശാഖാ സെക്രട്ടറി സുജാത സുധാകരൻ, സ്മിത വിനോദ്, യു.എസ്. വിജയൻ, അരുൺ മോഹൻ, എ.ജി. സത്യൻ, ബിജു തങ്കപ്പൻ,എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.