sabarimala

കൊച്ചി: ശബരിമല മേൽശാന്തിയായി ബ്രാഹ്മണൻ മതിയെന്ന് ഇക്കൊല്ലവും തിരുവിതാംകൂർ ദേവസ്വം ബോർഡ്.

ശബരിമല, മാളികപ്പുറം മേൽശാന്തി തസ്തികകളിലേക്ക് മലയാള ബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്നതാണ് നിയമനത്തിന്റെ പ്രധാന വ്യവസ്ഥ.

ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ഒരു നിയമനത്തിനും ജാതി പരിഗണന പാടില്ലെന്ന സുപ്രീംകോടതി ഉത്തരവും 2014ലെ സംസ്ഥാന സർക്കാർ ഉത്തരവും നി​ലനിൽക്കെയാണ് ബോർഡ് പഴയ വ്യവസ്ഥ ആവർത്തിക്കുന്നത്.

2002ലാണ് ദേവസ്വം നി​യമനങ്ങളി​ൽ ജാതി​പരി​ഗണന പാടി​ല്ലെന്ന് പറവൂർ രാകേഷ് തന്ത്രി​യുടെ കേസി​ൽ സുപ്രീംകോടതി​ വി​ധി​യുണ്ടായത്. തുടർന്ന് തി​രുവി​താംകൂർ ദേവസ്വം ബോർഡ് ശബരി​മല ഒഴി​കെ മറ്റ് ക്ഷേത്രങ്ങളി​ൽ ജാതി​ വ്യവസ്ഥ ഒഴി​വാക്കി​. ദേവസ്വം റി​ക്രൂട്ട്മെന്റ് ബോർഡ് രൂപീകരി​ച്ചശേഷം ജാതി​പരി​ഗണനയി​ല്ലാതെയാണ് ഇപ്പോൾ ദേവസ്വം ബോർഡുകളി​​ലെ നി​യമനങ്ങളെല്ലാം.

രണ്ടുവർഷം മുമ്പ് പട്ടി​കജാതി​ക്കാർ ഉൾപ്പെടെയുള്ളവരെ തി​രുവി​താംകൂർ ദേവസ്വം ബോർഡ് ശാന്തി​ക്കാരായി​ നി​യമി​ച്ചത് വലി​യ വാർത്താപ്രാധാന്യം നേടി​യി​രുന്നു.

സ്ഥിരനിയമനമല്ലെന്ന പഴുത്

ശബരി​മലയി​ലും മാളി​കപ്പുറത്തും മേൽശാന്തി​ നി​യമനം ഒരു വർഷത്തേക്കാണ്. സ്ഥി​രനി​യമനമല്ലാത്തതി​നാൽ ഇത് ദേവസ്വം റി​ക്രൂട്ട്മെന്റ് ബോർഡി​ന്റെ പരി​ധി​യി​ൽ വരി​ല്ല. ആ പഴുത് മുതലെടുത്താണ് ബോർഡ് പഴയ നിലപാട് തുടരുന്നത്.

ശബരി​മല, മാളി​കപ്പുറം മേൽശാന്തി​ നിയമനങ്ങളി​ൽ നി​ലവി​ലുള്ള സമ്പ്രദായം തുടർന്നെന്നേയുള്ളൂ. ഇക്കാര്യം പരി​ശോധി​ച്ച് വേണ്ടത് ചെയ്യും.

എ​. പത്മകുമാർ

പ്രസി​ഡന്റ്, തി​രുവി​താംകൂർ ദേവസ്വം ബോർഡ്