valla
വള്ളത്തോൾ സ്മാരക വായനശാലയിലെ പരിസ്ഥിതിദിനാചരണത്തിൽ കേരള ശാസ്ത്ര ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് വി.എ. വിജയകുമാർ സന്ദേശം നൽകുന്നു.

പുക്കാട്ടുപടി : വള്ളത്തോൾ സ്മാരക വായനശാലയിൽ പരിസ്ഥിതിദിനം ആചരിച്ചു. കേരള ശാസ്ത്ര ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് വി.എ. വിജയകുമാർ സന്ദേശം നൽകി. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം കെ. രവിക്കുട്ടൻ അദ്ധ്യക്ഷനായി. വായനശാല സെക്രട്ടറി മഹേഷ് കെ.എം, വൈസ് പ്രസിഡന്റ് പി.വി. സുരേന്ദ്രൻ, ജോയിന്റ് സെക്രട്ടറി മഹേഷ് മാളിയേക്കപ്പടി, കെ.ജി. സത്യൻ, രജികുമാർ ടി., സി.ജി. ദിനേശ് എന്നിവർ സംസാരിച്ചു.