kadavumpad
മലിനമായിക്കിടക്കുന്ന. പെരുമറ്റം കടവുംപാട് തോട്

മൂവാറ്റുപുഴ: പെരുമറ്റം കടവുംപാട് തോട് മലിനമാകുന്നത് തുടർക്കഥയാകുമ്പോഴും അനക്കമില്ലാതെ അധികാരികൾ. സ്ഥാപനങ്ങളിലെ രാസവസ്തു അവശിഷ്ടങ്ങളും കരിങ്കൽ ക്വാറികളിൽ നിന്നുള്ള മാലിന്യങ്ങളുമാണ് തോട്ടിലെ വെള്ളം മലിനമാക്കുന്നത്. മൂവാറ്റുപുഴ നഗരസഭ, പായിപ്ര പഞ്ചായത്ത് എന്നീ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗം അധികാരികൾക്ക് തെളിവുസഹിതം പരാതി നൽകിയിട്ടും യാതൊരു നടപടിയുംസ്വീകരിച്ചിട്ടില്ലെന്ന് പരിസരവാസികൾ പറയുന്നു. കടവുംപാട് തോട്ടിലെ വെള്ളം ഉപയോഗിക്കുന്ന പ്രദേശവാസികൾ മാരകമായ രോഗങ്ങൾ പിടിപെടുമോയെന്ന ഭീതിയിലാണ്.