മരട് : ബി.ജെ.പി മരട്ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. മാങ്കായിൽ സ്കൂൾ അങ്കണത്തിൽ കർഷകമോർച്ച ജില്ലാവൈസ് പ്രസിഡന്റ് കെ.കെ .മേഘനാഥൻ ഫലവൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. ബി.ജെ.പി.മരട് ഏരിയാ പ്രസിഡന്റ് എം.പി. നടേശൻ, ജനറൽ സെക്രട്ടറി പി.കെ. രാജേഷ്‌, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ശരത് തുടങ്ങിയവർ പങ്കെടുത്തു.