മരട്: എസ്.വൈ.എസ് നെട്ടൂർ യൂനിറ്റിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ ഫലവൃക്ഷത്തൈകൾ നട്ടു. നെട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നെട്ടൂർ യൂണിറ്റ് പ്രസിഡന്റ് ഒ.കെ. നിസാറും.സെക്രട്ടറി ഷാബിറും നെട്ടൂർ എസ്.എം എം മഹല്ല് പബ്ലിക് സ്കൂളിൽ വ്യാപാരി വ്യാവസായി ഏകോപന സമിതി പ്രതിനിധി ഷെമീർ, ദേശീയപാതയ്ക്കരികിൽ ഹാഫിള് അൽതാഫ് മുസ്ലിയാർ, ഹിജാസ്, അൻഷാദ്അമീർ, യൂസഫ്, ഷാഹിർ എന്നിവരും വിവിധ ഇനം വൃക്ഷത്തൈകൾ നട്ടു.