മൂവാറ്റുപുഴ: പായിപ്ര ഗവ. യു പി സ്‌കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു. പഞ്ചായത്ത് മെമ്പർ പി.എസ്. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ഇ. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ നസീമ സുനിൽ പ്രവേശനോത്സവ സന്ദേശം നൽകി. ബി.ആർ.സി ട്രെയിനർ ആനി ജോർജ് പഠനോപകരണ വിതരണം നടത്തി. എച്ച്.എം ഇൻ ചാർജ് ജോഷി ജോർജ് സ്വാഗതവും പി.ടി.എ വൈസ് പ്രസിഡന്റ് എം.എം ഷിയാസ് നന്ദിയും പറഞ്ഞു. വെഞ്ചാമരം വീശിയാണ് നവാഗതരെ സ്വീകരിച്ചത്. സൗജന്യ ബാഗ്, കുട വിതരണം, മധുരപലഹാര വിതരണം എന്നിവയും നടന്നു. സീനതോമസ് നന്ദി പറഞ്ഞു
കെ.എം.എൽ.പി. സ്‌കൂളിൽ
പുതിയതായി ചേർന്ന 105 കുട്ടികളെ അദ്ധ്യാപകർ, പി.ടി.എ ഭാരവാഹികൾ, മാനേജ്‌മെന്റ് എന്നിവർ ചേർന്ന് സ്വീകരിച്ചു. കുട്ടികൾക്ക് കളിപ്പാവകൾ സമ്മാനമായി നൽകി. പ്രവേശനോത്സവം നഗരസഭ ക്ഷേമകാര്യ സമിതി ചെയർമാൻ എം.എ. സഹീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് അസീസ് പുഴക്കര അദ്ധ്യക്ഷത വഹിച്ചു. ഇലാഹിയ ട്രസ്റ്റ് വൈസ് ചെയർമാൻ എം.എം. മുഹമ്മദ്കുഞ്ഞ്, വി.കെ. അബ്ദുൾസലാം, എം.കെ. മുഹമ്മദ്, പി.യു. സീമ മോൾ, എം.എ. ഹംസ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.